
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ക്ഷണം സ്വീകരിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒമാനിലെത്തി. സന്ദര്‍ശനത്തിന് നന്ദി പറഞ്ഞ സുല്‍ത്താന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് സന്ദര്‍ശനമെന്ന് അഭിപ്രായപ്പെട്ടു. പരസ്പര സഹകരണവും ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് രാഷ്ട്ര നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും നിക്ഷേപ സാധ്യതകളും വിശദമായി പരിശോധിച്ചു. രാജ്യങ്ങളിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ശക്തമായ സാമ്പത്തിക ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യം പങ്കിട്ടു. സമകാലിക ആഗോള സാഹചര്യങ്ങള്‍, മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും നേതാക്കള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി ഉള്‍പ്പെടെ ഉന്നതതല സംഘവും അമീറിനൊപ്പം ഒമാനില്‍ എത്തിയിട്ടുണ്ട്.