ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ഷാര്‍ജ സിറ്റിയില്‍ സ്മാര്‍ട്ട് പെയ്ഡ് പാര്‍ക്കിങ് സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. അല്‍ ഖാനിലും അല്‍ നാദിലുമാണ് സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യമുള്ളത്. ഈ രണ്ടു ഏരിയകളിലുമായി ആകെ 392 പാര്‍ക്കിങ് സ്ഥലങ്ങള്‍ ലഭ്യമാണെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.പാര്‍കിങ് കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്കാന്‍ ചെയ്യും. ഇതിലൂടെ പാര്‍ക്കിങ് ദൈര്‍ഘ്യം മെഷീനില്‍ കണക്കാക്കുകയും ഫീസ് സഹിതം ഉടമയ്ക്ക് അറിയിപ്പ് അയ്ക്കുകയും ചെയ്യും. പ്രത്യേക ആപ് വഴിയോ ഇവാലറ്റ് വഴിയോ ഈ ഫീസടക്കാം.


