
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
യുഎഇ പ്രസിഡന്റിന്റെ പ്രതിനിധി അഹമ്മദ് ഖലീഫ അല്‍ സുവൈദിയെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അബുദാബിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. സുവൈദിയുടെ സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഏറെ നേരം സംസാരിച്ച ശൈഖ് മുഹമ്മദ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സൗഹൃദ സംഭാഷണം നടത്തിയാണ് തിരിച്ചുപോന്നത്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനും രാജ്യസേവനത്തിനും സുവൈദിയുടെ കുടുംബം നന്ദി പറഞ്ഞു.