
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
പൊലീസ് അക്കാദമിയിലെ ഉന്നത വിജയികളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടിക്കാഴ്ച നടത്തി. പുരുഷ കേഡറ്റുകളുടെ 32ാമത് കോഹോര്ട്ടിലെയും വനിതാ കേഡറ്റുകളുടെ അഞ്ചാമത്തെ കോഹോര്ട്ടിലെയും മികച്ച വിജയം നേടിയ ബിരുദധാരികളെയുമാണ് ശൈഖ് മുഹമ്മദ് കാണാനെത്തിയത്. ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പങ്കെടുത്തു.