
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
നീതിന്യായ മന്ത്രി അക്ബര്‍ തഷ്കുലോവിന്റെ നേതൃത്വത്തില്‍ ഉസ്ബെക്കിസ്ഥാനില്‍ നിന്നെത്തിയ ഉന്നതതല പ്രതിനിധി സംഘം യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. യുഎഇയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ പ്രതിനിധി സംഘം പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം വളര്‍ത്തുന്നതിനും സാംസ്കാരിക കൈമാറ്റങ്ങള്‍ സാധ്യമാക്കുന്നതിനുമുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബി്ന്‍ സായിദ് അല്‍ നഹ്യാന്റെ പ്രതിബദ്ധത നഹ്യാന് ബിന്‍ മുബാറക് പ്രതിനിധി സംഘത്തെ അറിയിച്ചു.