
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലക്കും ലൈഫ് കോച്ചും സോഷ്യല്‍ ഇന്‍ഫഌവന്‍സറുമായ ഫിലിപ് മമ്പാടിനും ദമ്മാം എയര്‍പോര്‍ട്ടില്‍ ബേപ്പൂര്‍ മണ്ഡലം കെഎംസിസി സ്വീകരണം നല്കി. ഇന്ന് ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തില്‍ മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ‘അറിഞ്ഞതും അറിയേണ്ടതും’ പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയ ഇരുവരെയും മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ചു. പ്രസിഡന്റ് ഫൈസല്‍ പികെ,സെക്രട്ടറി അയൂബ് ഫറോക്ക്,ഓര്‍ഗനൈസിങ് സെക്രട്ടറി സഫീര്‍ സികെ,ഹബീബ് പൊയില്‍തൊടി,ഷമ്മാസ് ചെറുവണ്ണൂര്‍,ഷഹബാസ് നേതൃത്വം നല്കി.
ഇന്ന് ഉച്ചക്ക് 1:30ന് ലീഡര്‍ വിത്ത് ലീഡേഴ്സ് പ്രോഗ്രാമില്‍ ഉമ്മര്‍ പാണ്ടികശാല കിഴക്കന്‍ പ്രവിശ്യയിലെ സെന്‍ട്രല്‍,ജില്ലാ,മണ്ഡലം,യൂണിറ്റ് ഭാരവാഹികളുമായി സംവദിക്കും. വൈകുന്നേരം 4 മണിക്ക് ‘കൗമാരം കരുത്തും കരുതലും’ പരിപാടിയില്‍ പ്രവിശ്യയിലെ കൗമാരക്കാര്‍ക്ക് ബോധവത്കരണം നല്‍കും. രക്ഷിതാകള്‍ക്കായി ‘കൗമാരം തിരിച്ചറിയലും കരുതലും’ വിഷയത്തില്‍ ഡോ.റബീദുദ്ദീന് ക്ലാസ് നയിക്കും. 6 മണി മുതല്‍ 7 മണി വരെ കള്‍ച്ചറല്‍ പ്രോഗ്രാമും 7.30ന് ‘അറിഞ്ഞതും അറിയേണ്ടതും’ വിഷയത്തില്‍ ഫിലിപ്പ് മമ്പാടിന്റെ പ്രഭാഷണവും നടക്കും.