
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
‘കാരുണ്യത്തോടൊപ്പം കരുതലുമാവണം പ്രവാസം’ പ്രമേയത്തില്‍ കുവൈത്ത് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി നടത്തിവരുന്ന ‘ഹിറ സേവിങ് സ്കീം’ അഞ്ചാം വാര്‍ഷിക സംഗമം ഫര്‍വാനിയ ഫ്രണ്ട്ലൈന് ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇകെ റഫീഖ് അധ്യക്ഷനായി. ‘സാമ്പത്തിക ആസൂത്രണം പ്രവാസികളില്‍’ വിഷയത്തില്‍ കെഎംസിസി ജില്ലാ കൗണ്‍സില്‍ അംഗം കോയ കക്കോടി പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എംആര്‍ നാസര്‍ ഹിറയുടെ പുതിയ പദ്ധതി പ്രഖ്യാപനം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി സലീം ഹാജി പാലോത്തില്‍ ഹിറ സേവിങ് സ്കീം വിശദീകരിച്ചു. സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പേരാമ്പ്ര,സംസ്ഥാന ഉപദേശക സമിതി അംഗം കൊടക്കാട്ട് ഇബ്രാഹീം ഹാജി,റഷീദ് പയന്തോങ് പ്രസംഗിച്ചു. മജീദ് മുറിച്ചാണ്ടി ഖിറാഅത്ത് നടത്തി. ഹിറ കോര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സിറാജ് ചേനോളി സ്വാഗതവും ട്രഷറര്‍ ഇഖ്ബാല്‍ ചീരാങ്കണ്ടി നന്ദിയും പറഞ്ഞു.