
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
2025 ഫെബ്രുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. ജനുവരിയിലെ വില അപേക്ഷിച്ച് വില വര്‍ധിക്കും. സൂപ്പര്‍ 98 പെട്രോളിന് 2.74 ദിര്‍ഹമായിരിക്കും പുതുക്കിയ വില. ജനുവരിയില്‍ ലിറ്ററിന് 2.61 ദിര്‍ഹമായിരുന്നു. ജനുവരിയില്‍ ലിറ്ററിന് 2.50 ദിര്‍ഹമുണ്ടായിരുന്ന സ്പെഷ്യല്‍ 95 ന് 2.63 ദിര്‍ഹമായി ഉയരും. ഇപ്ലസ് പെട്രോളിന് 2.55 ദിര്‍ഹമാണ് പുതിയ നിരക്ക്. ജനുവരിയില്‍ ലിറ്ററിന് 2.43 ദിര്‍ഹമായിരുന്നു. കഴിഞ്ഞ മാസം ലിറ്ററിന് 2.68 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ 2.82 ദിര്‍ഹമായി ഉയരും.