
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈത്തപ്പഴ ചലഞ്ച് ലോഞ്ചിങ് യൂണിക് വേള്‍ഡ് എംഡി സുലൈമാന്‍ ഹാജി ഇരിമ്പിളിയത്തിന് നല്കി മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെഎംസിസിയുടെ പങ്കാളിത്തം വിലപ്പെട്ടതാണെന്നും ഈത്തപ്പഴ ചലഞ്ചില്‍ എല്ലാവരും പങ്കാളികളാകണമെന്നും തങ്ങള്‍ പറഞ്ഞു. സൗദി ‘മജ്ദൂല്‍’ ഈത്തപ്പഴം റമസാന്‍ മുമ്പായി ഓര്‍ഡര്‍ ചെയ്യുന്നവരുടെ വീട്ടിലേക്ക് എതിക്കുന്നതാണ് ചലഞ്ച്. ചടങ്ങില്‍ മണ്ഡലം ഭാരവാഹികളായ സൈദ് വരിക്കോട്ടില്‍,ഷരീഫ് ടിപി,ഒപി കുഞ്ഞിമുഹമ്മദ്,ജാഫര്‍ എപി,അബൂബക്കര്‍ തയ്യില്‍, ലത്തീഫ് മുത്തു,നാസര്‍ എസി,മുജീബ് എന്‍ പങ്കെടുത്തു.