
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കൂത്ത്പറമ്പ് മണ്ഡലം കെഎംസിസി ‘സന്നാഹം’ കുടുംബ സംഗമത്തിന് പ്രൗഢ പരിസമാപ്തി. വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖരുടെയും വനിതകള്‍ അടക്കമുള്ള കെഎംസിസി പ്രവര്‍ത്തകരുടെയും പങ്കാളിത്തവും സംഘാടക മികവും ശ്രദ്ധേയമായി. വുഡ്ലാം പാര്‍ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഫുഡ് ഫെസ്റ്റ്,മെഹന്തി ഫെസ്റ്റ്,കലാപരിപാടികള്‍,വനിതാ സംഗമം,സാംസ്കാരിക സമ്മേളനം,ഇശല്‍ സന്ധ്യ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. സാംസ്കാരിക സമ്മേളനം ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് സിദ്ദീഖ് മരുന്നന്‍ അധ്യക്ഷനായി. മുസ്്ലിംലീഗ് കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കാട്ടൂര്‍ മഹ്മുദ്, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പിപിഎ സലാം,ജനറല്‍ സിക്രട്ടറി പികെ ശാഹുല്‍ ഹമീദ് പ്രസംഗിച്ചു. കെഎംസിസി സംസ്ഥാന ട്രഷറര്‍ പികെ ഇസ്മായില്‍ പദ്ധതി പ്രഖ്യാപനം നടത്തി. പ്രവാസി മലയാളികളുടെ മയ്യിത്ത് പരിപാലനത്തില്‍ മികച്ച സേവനം ചെയ്യുന്ന ഇബ്രാഹിം ബേരികയെ സംസ്ഥാന വൈസ് പ്രസിഡന്റ് എസി ഇസ്മായീലും ദുബൈയിലെ 25 വര്‍ഷത്തെ ആരോഗ്യ സേവനത്തിന് ഡോ.ഗോപി കൃഷ്ണനെ ജില്ലാ ട്രഷറര്‍ കെവി ഇസ്മായീലും ആദരിച്ചു. മണ്ഡലം ജനറല്‍ സിക്രട്ടറി ടികെ റയീസുദ്ദീന് സ്വാഗതവും ട്രഷറര്‍ കൊമ്പന് ഉമ്മര്‍ നന്ദിയും പറഞ്ഞു.
കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെപിഎ സലാം, ഒ.മൊയ്തു,യാഹുമോന്‍ മലപ്പുറം,റയീസ് തലശ്ശേരി,പിവി നാസര്‍,മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് സിപി റഫീക്ക്, കണ്ണൂര്‍ ജില്ലാ ജനറല്‍ സിക്രട്ടറി റഹ്ദാദ് മൂഴിക്കര, ബംഗളൂരു കെഎംസിസി ജനറല്‍ സെക്രട്ടറി ടികെ നൗഷാദ്,പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പുന്തോട്ടം,സെക്രട്ടറി ഒപി മഹ്മൂദ്,ഷാര്‍ജ കെഎംസിസി ജില്ലാ പ്രസിഡന്റ് പൊയില്‍ അശ്റഫ്,ഹനീഫ പാനൂര്‍ റാസല്‍ ഖൈമ,ഖത്തര്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അസീസ് കക്കാട്ട്,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പികെ അലി,ശരീഫ് പൊട്ടങ്കണ്ടി,മജീദ് പാത്തിപ്പാലം,ശംസുദ്ദീന്‍ കൂത്തുപറമ്പ്,എംവി നിസാര്‍ പങ്കെടുത്തു.
ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് നിസാര്‍ കൂത്തുപറമ്പ്,വൈസ് പ്രസിഡന്റ്് പിവി ഇസ്മായീല്‍,സെക്രട്ടറി സലാം എലാങ്കോട്,മണ്ഡലം ഭാരവാഹികളായ അന്‍സാര്‍ നാനാറത്ത്,സിറാജ് ചെറുവാഞ്ചേരി,സിദ്ദീഖ് മത്തത്ത്,പിപി ശരീഫ്,ബഷീര്‍ കളത്തില്‍ പൊയില്‍,വാഹിദ് പാനൂര്‍,ബഷീര്‍ കടവത്തൂര്‍,ഷക്കീല്‍ പെരിങ്ങത്തൂര്‍,ടിപിവി റഹീം,മുസ്തഫ പാത്തിപ്പാലം നേതൃത്വം നല്കി.