
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ ഏഴാമത് സംഗമം നാളെ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ അജ്മാന് വുഡ്ലേം പാര്‍ക്ക് സ്കൂളില്‍ നടക്കും. കാഞ്ഞങ്ങാട് പരപ്പയിലെയും സമീപ പ്രദേശങ്ങളിലെയും ക്ലബ്ബുകളെ പ്രതിനിധീകരിച്ച് എട്ടു ടീമുകള്‍ മത്സരിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ഉച്ചക്ക് ശേഷം വടംവലി മത്സരവും നടക്കും.
വൈകുന്നേരം നാലുമണി മുതല്‍ കലാമേളയും കുടുംബ സംഗമവും അരങ്ങേറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. ഒപ്പന,കോല്‍ക്കളി,ദഫ്മുട്ട്,മംഗലംകളി,കരോക്കെ ഗാനമേള തുടങ്ങിയ കലാവിരുന്നോടെ രാത്രി 10 മണിക്ക് സമാപിക്കും. പരപ്പ പ്രദേശത്തെ ആയിരത്തോളം പ്രവാസികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.