
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കടപ്പുറം പഞ്ചായത്ത് കെഎംസിസി കുടുംബ സംഗമം നാളെ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 7 മണി വരെ അബുദാബി കോര്‍ണീഷ് ഫോര്‍മല്‍ പാര്‍ക്കില്‍ നടക്കും. ‘അതൃപ്പത്തില്‍ അല്പനേരം കടപ്പുറം സൊറപറയാം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സംഗമത്തില്‍ അബുദാബി കെഎംസിസി സംസ്ഥാന,ജില്ലാ, മണ്ഡലം നേതാക്കളും മറ്റു പ്രമുഖരും പങ്കെടുക്കും. പ്രവാസ ജീവിതത്തിന്റെ തിരക്കേറിയ നിമിഷങ്ങളില്‍ നിന്ന് അല്പനേരം സൗഹൃദം പങ്കുവക്കാനും ഓര്‍മകള്‍ അയവിറക്കാനുമാണ് മുഴുവന്‍ കടപ്പുറം നിവാസികളും നാളെ സംഗമിക്കുന്നത്.