
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മണ്ണാര്‍ക്കാട്ടുകാരുടെ യുഎഇയിലെ സംഘടനയായ മീറ്റ് യുഎഇ അഞ്ചാം വാര്‍ഷിക ഭാഗമായി യുഎഇയിലെ മുഴുവന്‍ മണ്ണാര്ക്കാട്ടുകാരെയും സംഘടിപ്പിച്ച് ഷാര്‍ജ സഫാരി മാളില്‍ ‘മീറ്റ് യുഎഇ മണ്ണാര്‍ക്കാട് ഫെസ്റ്റ്’ സംഘടിപ്പിച്ചു. ചലച്ചിത്ര താരവും ഡാന്‍സറുമായ ഷംന കാസിം മുഖ്യാതിഥിയായി. വ്യത്യസ്ത കലാവിരുന്നുകളും ശിങ്കാരിമേളവും റിപ്പബ്ലിക്ക് ഡേ പ്രോഗ്രാമുകളും പ്രമുഖ ഗായകന് കൊല്ലം ഷാഫിയുടെ നേതൃത്വത്തില്‍ മ്യൂസിക് ബാന്‍ഡും സംഗമത്തിന് മാറ്റുകൂട്ടി. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും മീറ്റ് അംഗങ്ങളുടെയും എഴുത്തുകാരുടെയും സൃഷ്ടികളും അടങ്ങിയ ‘അറേബ്യന്‍ മീറ്റ്’ സുവനീര്‍ മണ്ണാര്‍ക്കാട്ടുകാരനും ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ എഡിറ്ററുമായ വിടി ശ്രീജിത് പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട്ടെ മുഹമ്മദ് റിയാസുദ്ദീനെ മീറ്റ് ബിസിനസ്മാന് 2025 ഐക്കണ്‍ അവാര്‍ഡ് നല്കി ആദരിച്ചു.