
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മസ്ദര്‍ സിറ്റിയിലെ മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സന്ദര്‍ശിച്ചു. സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്മെന്റുകളും സൗകര്യങ്ങളും പരിശോധിച്ച പ്രസിഡന്റ് അക്കാദമിക് പ്രോഗ്രാമുകളും പ്രധാന ഗവേഷണ കേന്ദ്രീകൃത മേഖലകളും വിദ്യാര്‍ത്ഥികളുടെ വിഭവങ്ങളും സംബന്ധിച്ച് ചോദിച്ചറിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തില്‍ വൈദഗ്ധ്യമുള്ള പ്രമുഖ ആഗോള സ്ഥാപനങ്ങളുമായുള്ള സര്‍വകലാശാലയുടെ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചറിഞ്ഞു.