
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കുവൈത്ത് ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിനു ഏര്‍പ്പെടുത്തിയിരുന്ന ശമ്പള പരിധി ഒഴിവാക്കി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം പുറപ്പെടുവിച്ചു. ഇതോടെ പ്രവാസികളില്‍ ഒരുവിഭാഗം അനുഭവിച്ചിരുന്ന ബാങ്കിംഗ് പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ ഇല്ലാതെയാകും. കൂടുതല്‍ സുരക്ഷിതമായും സുതാര്യമായും സാമ്പത്തിക വിനിമയം നടത്താന്‍ താമസക്കാര്‍ക്ക് സൗകര്യമൊരുക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ഇത് വഴി ലക്ഷ്യമിടുന്നത്. ശമ്പള പരിധി കാരണം മുമ്പ് പരിമിതപ്പെടുത്തിയിരുന്ന സേവിംഗ്സ് അക്കൗണ്ടുകള്‍, വായ്പകള്‍, പണമടയ്ക്കല്‍ സേവനങ്ങള്‍ തുടങ്ങിയ അവശ്യ സാമ്പത്തിക സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനിമുതല്‍ കഴിയും.ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് കുവൈത്ത് ബാങ്കുകള്‍ അക്കൗണ്ടുകള്‍ നല്‍കിയിരുന്നില്ല.