
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സമഗ്ര ആരോഗ്യവും മനസും ശരീരവും ആത്മാവും തമ്മിലുള്ള സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിന് അബുദാബിയില്‍ കയാന്‍ വെല്‍നസ് ഫെസ്റ്റിവല്‍ തുടങ്ങി. അബുദാബിയിലെ ഫാഹിദ് ദ്വീപിന്റെ തീരത്താണ് ആരോഗ്യ ഫെസ്റ്റിവല്‍ നടക്കുന്നത്. അബുദാബിയിലെ സാംസ്കാരിക,ടൂറിസം വകുപ്പുമായി സഹകരിച്ച് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ നാളെ സമാപിക്കും. ജീവിത നിലവാരം ഉയര്‍ത്താനുള്ള യുഎഇയുടെ കാഴ്ചപ്പാടിന് അനുസൃതമായി വിശ്രമത്തിനും പുനരുജ്ജീവനത്തിനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പരിശീലനങ്ങളാണ് ഫെസ്റ്റിവലില്‍ നടക്കുന്നത്. സാമൂഹിക ക്ഷേമത്തോടൊപ്പം ആരോഗ്യ,വിനോദ സഞ്ചാരത്തിനുള്ള മുന്‍നിര കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഗുരു സദ്ഗുരു,ഗൂഗിള്‍ എക്സിലെ മുന്‍ ചീഫ് ബിസിനസ് ഓഫീസര്‍ മോ ഗൗദത്ത് എന്നിവരുള്‍പ്പെടെ ആരോഗ്യത്തിന്റെയും സ്വയം വികസനത്തിന്റെയും മേഖലകളിലെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിദഗ്ധരാണ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്.