
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
റാസല്‍ഖൈമയിലും ഉമ്മുല്ഖൈനിലും വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു. റാസല്‍ഖൈമയിലെ വാദി നഖാബ്, ഷാം, അല്‍ ജീര്, വാദി ഷാം, ഗലീല, അല്‍ ഹയര്‍, ഖോര്‍ ഖുവൈര്‍, ജബല്‍ ജെയ്സ്, ജെബല്‍ അല്‍ റഹ്ബ എന്നിവിടങ്ങളിലും ഉമ്മുല്ഖൈനിലെ ഉമ്മുല്‍ തുവോബ് എന്നിവിടങ്ങളിലുമാണ് മഴ ലഭിച്ചത്. ഏറ്റവും കുറഞ്ഞ താപനില 4.1 സെല്‍ഷ്യസ് റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ രാവിലെ 5:30 ന് രേഖപ്പെടുത്തി. പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റ് വീശിയതിനാല്‍ ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു. ഞായറാഴ്ച ചില വടക്കന്‍, കിഴക്കന്‍, തീരദേശ പ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ അറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശും, അത് സജീവവും ശക്തവും പൊടിപടലങ്ങള്‍ നിറഞ്ഞതുമായി മാറും, ചിലപ്പോള്‍ 15 മുതല്‍ 30 വരെയും ചിലപ്പോള്‍ മണിക്കൂറില്‍ 45 കി.മീ വരെയും വേഗതയില്‍ വീശും. ഇന്ന് ചില വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. മഴയ്ക്കും സാധ്യതയുണ്ട്. പക്ഷേ രാത്രിയില്‍ ഈര്‍പ്പമുള്ളതായിരിക്കും. ചില പടിഞ്ഞാറന്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞോ നേരിയ മൂടല്‍മഞ്ഞോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റ് വീശാനും സാധ്യതയുണ്ട്. തിങ്കളാഴ്ചത്തെ കാലാവസ്ഥയില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരദേശ, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും, രാത്രിയില്‍ ഈര്‍പ്പമുള്ളതായിരിക്കും, ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നേരിയ മൂടല്‍മഞ്ഞോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.