
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: സമകാലിക രാഷ്ട്രീയത്തില്‍ മുസ്ലിംലീഗിന്റെ പ്രസക്തി വലുതാണെന്നും ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും മുസ്ലിംലീഗിന്റെ നന്മയും ജീവകാരുണ്യവുമാണ് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നതെന്നും എന്നും മനുഷ്യ നന്മയുടെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രീയമാണ് മുസ്ലിംലീഗിന്റേതെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ് അഭിപ്രായപ്പെട്ടു. ഗുരുവായൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘സിഎച്ചിനൊപ്പം ഇത്തിരി നേരം’ പരിപാടിയില്‍ ‘ചോദിക്കൂ പറയാം’ സെഷനില്‍ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് സാദിഖ് തിരുവത്ര അധ്യക്ഷനായി. മുസ്്ലിംലീഗ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പിഎം അമീര്‍,കെഎംസിസി ജില്ലാ പ്രസിഡന്റ്് ജമാല്‍ മനയത്ത്,യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്,മുസ്ലിംലീഗ് ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിയാസ് അഹമ്മദ്,കെഎംസിസി ജില്ലാ ഭാരവാഹികളായ കബീര്‍ ഒരുമനയൂര്‍,മുഹമ്മദ് അക്ബര്‍ ചാവക്കാട്,നൗഫല്‍ പുത്തന്‍പുരക്കല്‍,പ്രവര്‍ത്തക സമിതിയംഗം അലി അകലാട്,മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ഹമീദ് വടക്കേക്കാട് പ്രസംഗിച്ചു. മണ്ഡലം ഭാരവാഹിളായ ആര്‍എം കബീര്‍,ഇല്യാസ് എടക്കഴിയൂര്‍,വിഎം അക്ബര്‍ കടപ്പുറം,ബശീര്‍ ഒരുമനയൂര്‍,സാബിക് ചേറ്റുവ,ഉസ്മാന് ചോലയില്‍,നബീല്‍ ചാവക്കാട്,സിറാജ് ഗുരുവായൂര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് സികെ സ്വാഗതവും സെക്രട്ടറി പിഎം റഈസ് നന്ദിയും പറഞ്ഞു.