
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സഊദി അരാംകോ വീണ്ടും ലോകത്തിന്റെ നെറുകയില്‍. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനികളുടെ പട്ടികയില്‍ സഊദി അരാംകോ തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി. ഹാട്രിക്ക് നേട്ടം കൈവരിച്ചതോടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ ലോക വ്യാവസായിക ഭൂപടത്തില്‍ തിളങ്ങി നില്‍ക്കുകയാണ്.
2024ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ 500 കമ്പനികള്‍ അടങ്ങിയ പട്ടികയിലാണ് സഊദി അരാംകോ ഒന്നാം സ്ഥാനം നില നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം 120 ബില്യണ്‍ ഡോളര്‍ ലാഭമാണ് അരാംകോ നേടിയത്. കുറഞ്ഞ ഉത്പാദന ചെലവും വന്‍ എണ്ണശേഖരവുമാണ് അരാംകോയെ ഉയര്‍ന്ന ലാഭം കൈവരിക്കാന്‍ സഹായിക്കുന്നത്. ഒരു ബാരല്ബാരല് എണ്ണ ഉത്പാദിപ്പിക്കാന്‍ കേവലം മൂന്ന് ഡോളറിന് താഴെ ചെലവാണ് അരാംകോക്ക് വരുന്നത്. ഇത് തന്നെയാണ് മറ്റു കമ്പനികളെ ബഹുദൂരം പിന്നിലാക്കാന്‍ സഊദി അരാംകോയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ഏറ്റവും ഉയര്‍ന്ന ലാഭം കൈവരിച്ച രണ്ടാമത്തെ കമ്പനിയായ ആപ്പിള്‍ 97 ബില്യണ്‍ ഡോളര്‍ ലാഭം നേടി. തൊട്ടുപിന്നിലുള്ള ബെര്‍ക്ക്ഷെയര്‍ ഹാഥവേ ഇന്‍കോര്‍പ്പറേറ്റഡ് 96 ബില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചു. ആല്‍ഫബെറ്റ് (73 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് (72 ബില്യണ്‍ ഡോളര്‍),ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്സ് ബാങ്ക് ഓഫ് ചൈന (49 ബില്യണ്‍ ഡോളര്‍),(39 ബില്യണ്‍ ഡോളര്‍) എന്നിവയാണ് ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനികളില്‍ മുന്‍പന്തിയിലുള്ളത്. ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ കമ്പനിയായി പതിനൊന്നാം വര്‍ഷവും അമേരിക്കന്‍ വാള്‍മാര്‍ട്ട് സ്റ്റോര്‍ ശൃംഖല നിലനിര്‍ത്തിയെങ്കിലും കമ്പനിയുടെ ലാഭം 32 ശതമാനം കുറഞ്ഞ് 15 ബില്യണ്‍ ഡോളറിലെത്തി. ഏറ്റവുമധികം വരുമാനം നേടിയ കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയ ആമസോണ്‍ കമ്പനി ലാഭം ഏകദേശം 11 ശതമാനം തോതില്‍ കുറഞ്ഞു. ആമസോണ്‍ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 30 ബില്യണ്‍ ഡോളറായി താഴ്ന്നു. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ മൊത്തം വരുമാനത്തില്‍ 2024 ല്‍ വെറും 0.1 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. ഈ കമ്പനികള്‍ ആകെ 41 ട്രില്യണ്‍ ഡോളര്‍ വരുമാനം നേടി. പട്ടികയിലെ ഏറ്റവും മികച്ച പത്തു കമ്പനികള്‍ മാത്രം 4.6 ട്രില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചു. ഇത് ജപ്പാന്,ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോത്പാദനത്തെക്കാള് കൂടുതലാണ്. ധനകാര്യ കമ്പനികള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചതായി പട്ടിക സൂചിപ്പിക്കുന്നു. ഏറ്റവും മികച്ച 50 കമ്പനികളുടെ കൂട്ടത്തില്‍ 14 ധനകാര്യ കമ്പനികള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടി.
അമേരിക്കന്‍ ഊര്‍ജ കമ്പനികളുടെ വരുമാനം ചൈനീസ് ഊര്‍ജ കമ്പനികളെക്കാള്‍ കൂടുതലായി. 139 അമേരിക്കന്‍ ഊര്‍ജ കമ്പനികള്‍ 13.8 ട്രില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചു. 133 ചൈനീസ് ഊര്‍ജ കമ്പനികള്‍ ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളില്‍ ഇടം നേടി.