
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
നാലു പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യുഎഇയിലെ സാമൂഹിക സാംസ്കാരിക പ്രവര്ത്തകന് എകെ ജബ്ബാറിന് വെട്ടുകാട് മഹല്ല് ജമാഅത്ത് യുഎഇ കമ്മിറ്റി യാത്രയയപ്പ് നല്കി. കമ്മിറ്റി രക്ഷാധികാരിയായ ജബ്ബാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ മാനേജ്മെന്റ് കമ്മിറ്റി അംഗമായിരുന്നു. മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ വിവിധ സ്ഥാനങ്ങള്‍,നാട്ടുകാരുടെ കൂട്ടായ്മ വാസയുടെ ഭാരവാഹി,അജ്മാന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഭാരവാഹി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അജ്മാനില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം രക്ഷാധികാരി ആര്‍വിഎം മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമര്‍ ദാരിമി അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി എഎം ഫൈസല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ എഎസ് സലീം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇഎം ജമാല്‍,മുഹമ്മദ് വെട്ടുകാട്,എഎ ഷംസുദ്ദീന്,എഎ അലി ആളൂര്‍ പ്രസംഗിച്ചു. റമസാനില്‍ റിലീഫും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ഉമര്‍ ദാരിമി(പ്രസിഡന്റ്),എഎം ഫൈസല്‍(ജനറല്‍ സെക്രട്ടറി),എഎസ് സലീം(ട്രഷറര്‍),കെ.എം അഷറഫ്,എഎ ഷംസുദ്ദീന്,എഎ അലി ആളൂര്‍,കുഞ്ഞിമുഹമ്മദ് ഫുജൈറ,ആര്‍എ ഉസ്മാന്,എംഎ സാബിര്‍(വൈസ് പ്രസിഡന്റുമാര്‍)എഎം അബ്ബാസ് അബുദാബി,എഎ സാലിം,ഇഎ സാജിദ്,അബ്ദുല്‍ അസീസ്,എഎം അബ്ബാസ് ദുബൈ,എജെ ഷാഹിദ്,ഇസ്മായീല്‍ എഎച്ച്(സെക്രട്ടറിമാര്‍),ആര്‍വിഎം മുസ്തഫ,ഇഎം ജമാല്‍,മുഹമ്മദ് വെട്ടുകാട്,പിഎം ജബ്ബാര്‍,എംഎ ഖാസിം,എംകെ റസാഖ്(ഉപദേശക സമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. സെക്രട്ടറി എഎച്ച് ഇസ്മയീല്‍ നന്ദി പറഞ്ഞു.