
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മൂന്നു ദിവസങ്ങളിലായി അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍(ഐഎസ്സി) നടന്ന യുഎഇ ഓപ്പണ്‍ യുവജനോത്സവം
സമാപിച്ചു. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ പങ്കാളിത്തംകൊണ്ട് യുവജനോത്സവം ശ്രദ്ധേയമായി. മത്സരിച്ച എല്ലാ ഇനങ്ങളിലും ഒന്നാം സമ്മാനം കരസ്ഥമാക്കി കൂടുതല്‍ പോയിന്റ് നേടിയ അബുദാബി സെന്റ്ജോസഫ് സ്കൂളിലെ വിദ്യാര്‍ഥിനി ധനിഷ്ക വിജേഷ് കലാതിലകമായി.
അബുദാബി സെന്റ്ജോസഫ് സ്കൂളിനാണ് മികച്ച സ്കൂളിനുള്ള അംഗീകാരം. പ്രസിഡന്റ് എം.ജയറാം റായി അധ്യക്ഷനായി. സമ്മാനദാന ചടങ്ങില്‍ മുഖ്യപ്രയോജകരായ റോബിന്‍സണ്‍ മൈക്കിള്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ആക്ടിങ് ജനറല്‍ സെക്രട്ടറി ദീപു സുദര്ശന്,ട്രഷറര്‍ ദിനേശ് പൊതുവാള്, വൈസ് പ്രസിഡന്റ് കെ.എം സുജിത്ത്,സാഹിത്യ വിഭാഗം സെക്രട്ടറി നാസര്‍ വിളഭാഗം,വിനോദ വിഭാഗം സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്,കണ്‍വീനര്‍ എംപി കിഷോര്‍ നേതൃത്വം നല്കി.