
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അതിവേഗ പാസഞ്ചര്‍ ട്രെയിന്‍ രാജ്യത്തിന്റെ അഭിലാഷമാണെന്നും അത് സാധ്യമായാല്‍ അടുത്ത അഞ്ച് പതിറ്റാണ്ടുകളില്‍ ജിഡിപിയിലേക്ക് 145 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രസ്താവിച്ചു. ഇന്നലെ അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ഇത്തിഹാദ് റെയില്‍ അവലോകനം ചെയ്യുകയായിരുന്നു ശൈഖ് മുഹമ്മദ്. യോഗത്തിന് ശേഷം അദ്ദേഹം എക്സില്‍ എഴുതി. ഇന്ന്, ഞാന്‍ ഒരു മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിച്ചു. അവിടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഞങ്ങള്‍ അവലോകനം ചെയ്തു. ഇത് അടുത്തിടെ ആരംഭിച്ചു. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രെയിന്‍ അടുത്ത അഞ്ച് പതിറ്റാണ്ടുകളില്‍ ജിഡിപിയിലേക്ക് 145 ബില്യണ്‍ ദിര്‍ഹത്തിലധികം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതിവേഗ പാസഞ്ചര്‍ ട്രെയിന്‍ ഒരു പുതിയ ദേശീയ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നു. യുഎഇയുടെ ഭാവി അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന ഫെഡറല്‍ ധമനിയാണ്. ലോകത്തിലെ ഏറ്റവും വികസിതവും ആധുനികവുമായ ഒന്നായി ഇത് തുടരുന്നു എന്ന് ഉറപ്പാക്കുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ഏകീകരിക്കുന്നതിനും സംയോജിത പങ്കും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള എമിറേറ്റ്സ് കൗണ്‍സില്‍ ഫോര്‍ ലോജിസ്റ്റിക്സ് ഇന്റഗ്രേഷന്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കി.