
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
‘സകാത്ത്: എന്റെ ബിസിനസിന്റെ അനുഗ്രഹം’ എന്ന മുദ്രാവാക്യത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് കോര്‍പ്പറേറ്റ് സകാത്ത് കാമ്പയിന് ആരംഭിച്ചു. ബിസിനസുകാര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും സകാത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അവരുടെ കടമകള്‍ നിറവേറ്റുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് നൂതനവും സൗകര്യപ്രദവുമായ പരിഹാരങ്ങള്‍ നല്കുന്നതിനുമാണ് കാമ്പയിന്.
വാണിജ്യ, വ്യാവസായിക, സേവന മേഖലകളിലുടനീളമുള്ള കമ്പനികള്‍ക്ക് ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ അവരുടെ സകാത്ത് എളുപ്പത്തിലും കൃത്യമായും കണക്കാക്കാന്‍ പ്രാപ്തമാക്കുന്ന ഒരു പൂര്‍ണ്ണ ഓട്ടോമേറ്റഡ് സേവനം ഇതിലൂടെ നല്കുന്നു.
സമൂഹത്തെ സേവിക്കാനുള്ള രാജ്യത്തിന്റെ ചിന്തയുമായി ഈ കാമ്പയിന് യോജിക്കുന്നുവെന്നും പൊതു സേവനങ്ങളില്‍ നവീകരണവും മികവും വളര്‍ത്തിയെടുക്കുക എന്ന ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അതോറിറ്റി ചെയര്മാന് ഡോ. ഉമര്‍ ഹബ്തൂര് അല്‍ ദാരി ഊന്നിപ്പറഞ്ഞു. സകാത്തിനെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും, കൃത്യമായ സകാത്ത് കണക്കുകൂട്ടലുകളില്‍ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും, കോര്‍പ്പറേറ്റ് സകാത്ത് കണക്കുകൂട്ടലിനുള്ള എമിറേറ്റ്സ് ഗ്ലോബല്‍ ആപ്ലിക്കേഷന്‍ ഫോര്‍ത്ത് ജനറേഷന് വഴി വിപുലമായ സംവിധാനം അവതരിപ്പിക്കുന്നതിനും ഈ സംരംഭം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കോ ര്‍പ്പറേറ്റ് സകാത്ത് കണക്കുകൂട്ടലിനുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.
സകാത്ത് ഫണ്ട് വെബ്സൈറ്റിലും (www.zakat fund.ae) സകാത്ത് മൊബൈല്‍ ആപ്പിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. സാമ്പത്തിക മന്ത്രാലയത്തില്‍ ബൗദ്ധിക സ്വത്തായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ പ്രോഗ്രാം, കോര്‍പ്പറേറ്റ് സകാത്ത് കണക്കുകൂട്ടലിനായി നൂതനമായ ഒരു സേവനമാണ്. അക്കൗണ്ടിങ്ങും ശരീഅത്ത് തത്വങ്ങളും പൂര്‍ണ്ണമായും പാലിക്കുന്നു.