
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ചാന്ദ്രദൗത്യത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിനൊരുങ്ങി യുഎഇ. ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമാറാത്തി ബഹിരാകാശ യാത്രികനെ അയക്കുന്നതുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കരാറില്‍ യുഎഇ ഒപ്പുവച്ചു. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയായ തേല്‍സ് അലീനിയ സ്പെയ്സുമായാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പെയ്സ് സെന്റര്‍ ധാരണാ പത്രം ഒപ്പുവച്ചത്. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള യുഎഇയുടെ സ്വപ്്ന പദ്ധതിയുടെ നിര്‍ണായകമായ ചുവടുവപ്പാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സി പ്രസിഡന്റ് തിയോഡോറോ വാലന്റേയുടെയും സാന്നിധ്യത്തില്‍ ഖസര്‍ അല്‍ വതനിലാണ് കരാര്‍ ഒപ്പുവച്ചത്. ചാന്ദ്ര ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ലൂണാര്‍ ഗേറ്റ് വേ സ്റ്റേഷന് നിര്‍മിക്കുന്നതിലും ചാന്ദ്ര ബഹിരാകാശ നിലയത്തിന്റെ പ്രഷര്‍ ഇക്വലൈസേഷന്‍ യൂണിറ്റിന്റെ വികസനത്തിലും തേല്‍സ് അലീനിയ സ്പേസ് പങ്കാളികളയായിരിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പെയ്സ് സെന്റര്‍ പ്രസിഡന്റുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനും ചടങ്ങില്‍ പങ്കെടുത്തു.