
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
എസ്താര് ഫാം ഹൗസില്‍ നടന്ന ഷാര്‍ജ കെഎംസിസി തലശ്ശേരി മണ്ഡലം കുടുംബ സംഗമം തലശ്ശേരിയുടെ പാരമ്പര്യവും പൈത്യകവും വിളിച്ചോതുന്നതായി. കുടുംബങ്ങളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃകണാപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാദിഖ് പൂക്കോം അധ്യക്ഷനായി. തലശ്ശേരി സിഎച്ച് സെന്റര്‍ ചെയര്‍മാനും സഫാരി മാള്‍ എംഡിയുമായ സൈനുല്‍ ആബിദീന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ജില്ലാ വൈസ് പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ് വിശദീകരിച്ചു.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ്,തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പിഎ അമീര്‍,സംസ്ഥാന ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍,സെക്രട്ടറി ഫസല്‍ തലശ്ശേരി,എസി ഇഖ്ബാല്‍ പ്രസംഗിച്ചു. സംസ്ഥാന,ജില്ലാ മണ്ഡലം ഭാരവാഹികള്‍ പ്രസംഗിച്ചു. കലാ,കായിക മത്സരങ്ങള്‍ക്ക് മണ്ഡലം വനിതാവിങ് ജനറല്‍ സെക്രട്ടറി സൂമീന റിയാസ്,മൈമുന റസാഖ് നേത്യത്വം നല്കി.
വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച് തലശ്ശേരി പെരുമയില്‍ തീര്‍ത്ത കൂടുംബ സംഗമം പുലര്‍ച്ചെ 6 മണിയോടെ സമാപിച്ചു. ജനറല്‍ സെക്രട്ടറി നവാസ് മണിയില്‍ സ്വാഗതവും സെക്രട്ടറി ഷമീര്‍ പിവി നന്ദിയും പറഞ്ഞു.