
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകവും രൂചിവൈവിധ്യവും മറുനാട്ടില്‍ പുനരാവിഷ്ക്കരിച്ച ഫുജൈറ ഐഎസ്സി ഇന്ത്യ ഫെസ്റ്റിന് പരിസമാപ്തി. ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഉത്സവത്തില്‍ ഫുജൈറയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. കലയും കഴിവും മാറ്റുരയ്ക്കുന്ന വേദിയായി ഫെസ്റ്റ് മാറി. നൃത്തവും സംഗീതവും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ തനത് രുചി പകര്‍ന്ന സ്റ്റാളുകളും സന്ദര്‍ശകരില്‍ നവ്യാനുഭൂതി പകര്‍ന്നു. കിഴക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ഉത്സവം ആസ്വദിക്കാന്‍ മറുനാട്ടുകാരും എത്തിയിരുന്നു.
യുഎഇയിലെ വിവിധ സാംസ്കാരിക സംഘനാ പ്രതിനിധികളും നേതാക്കളും ബിസിനസ് പ്രമുഖരും മേളയുടെ ഭാഗമായി. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മഹത്തായ സന്ദേശം സമൂഹത്തിന് പകര്‍ന്നുകൊടുക്കുന്ന ഒരുമയുടെ ഉത്സവമായി ഐഎസ്സി ഇന്ത്യ ഫെസ്റ്റ് മാറി. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സുലര്‍ പബിത്രകുമാര്‍ മജുംദര്‍ ഉദ്ഘാടനം ചെയ്തു. ഐഎസ്സി ഫെസ്റ്റിവല്‍ ഇന്ത്യയുടെ ഐക്യത്തിന്റെ സന്ദേശമാണെന്നും മേള ആവേശവും ആത്മാഭിമാനവും പകരുന്നതാണെന്നും നേതൃപരമായ പങ്കുവഹിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് മുഹമ്മദ് നാസിറുദ്ദീന്‍ അധ്യക്ഷനായി. ഐഎസ്സി പേട്രണ്‍ ഹിസ് എക്സലന്‍സി അബ്ദുല്‍ ഗഫൂര്‍ ബഹ്റൂസിയന്‍,അഡൈ്വസര്‍ ഡോ.പുത്തൂര്‍ റഹ്മാന്,മീഡിയ വണ്‍ ജനറല്‍ മാനേജര്‍ സ്വബാബലി പ്രസംഗിച്ചു. ഐഎസ്സി ഭാരവാഹികളായ വിഎം സിറാജ്,സുഭഗന്‍ തങ്കപ്പന്,അശോക് മൂല്‍ചന്ദാനി,സഞ്ജീവ് മേനോന്,സന്തോഷ് മത്തായി,മനാഫ് ഒളകര,ജോജി പോള്‍ മണ്ഡപത്തില്‍, അഡ്വ.മുഹമ്മദലി,അബ്ദുല്ല കൊടപ്പന,ഇസ്ഹാഖ് പാലാഴി,ജലീല്‍ ഖുറൈശി,ജഗദീഷ്, അനീഷ് മുക്കത്ത് പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി സുഭാഷ് നന്ദിയും പറഞ്ഞു.
സഞ്ജീവ് മേനോന് പൊതുപരിപാടിയുടെയും രേഖ നമ്പ്യാര്‍,സ്നേഹ ലക്ഷ്മി എന്നിവര്‍ കലാപരിപാടികള്ളുടെയും അവതാരകരായി.