
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മുസ്ലിംലീഗ് നേതാവ് ജിദ്ദയില്‍ നിര്യാതനായി. വലിയപറമ്പ് പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ ട്രഷര്‍ കാസര്‍കോട് പടന്ന മാവില കടപ്പുറത്തെ കുതിരുമ്മല്‍ ഇബ്രാഹീം കുട്ടിയാണ്(62) മരിച്ചത്. ഭാര്യ ഖൗലത്തിനൊപ്പം ജനുവരി 27നാണ് ജിദ്ദയിലെത്തിയത്. ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മയ്യത്ത് പരിപാലന കമ്മിറ്റി സെക്രട്ടറിയായിരുന്നു. അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി സെക്രട്ടറി ജാഫര്‍ മാവിലാടം,നൗഫല്‍,റസീന,റഹീന എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഇസ്മായീല്‍,റഫീഖ് കോട്ടപ്പുറം,സുമയ്യ,സഫ്നത്ത്. ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മയ്യിത്ത് ജിദ്ദയില്‍ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു