
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
പ്രവാസ ജീവിതത്തിലെ പരിമിതികള്‍ക്കിടയിലും പ്രസായമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് മുസ്ലിം യുത്ത്ലീഗ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ അദ്ദേഹത്തിന് തൃശൂര്‍ ജില്ലാ കെഎംസിസി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. സ്വയം ജീവിക്കാന്‍ മറന്നുപോകുന്ന പ്രവാസികള്‍,ചെറിയ രീതിയിലുള്ള സമ്പാദ്യ ശീലങ്ങളിലൂടെ സ്വന്തം നിലനില്‍പ്പിനുകൂടി പരിഗണന നല്‍കണമെന്നും പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകരണ സംഗമം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അന്‍വര്‍ കൈപ്പമംഗലം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പിവി നസീര്‍,സെക്രട്ടറി ഹകീം റഹ്മാനി,ഷഫീഖ് മാരേക്കാട്,സിദ്ദീഖ് തളിക്കുളം,ഫൈസല്‍ കടവില്‍,വിഎം മുനീര്‍,കെ.ശാഹുല്‍ ഹമീദ്,വിഎം കബീര്‍,ജമാല്‍ ചേലക്കര,മുജീബ് റഹ്മാന് എടയൂര്‍,കെഎസ് നഹാസ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പിവി ജലാലുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ പിഎം ഹൈദരലി നന്ദിയും പറഞ്ഞു.