
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിങ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈത്തിലെ മെഡിക്കല്‍,പാരാമെഡിക്കല്‍ ജീവനക്കാരെ പങ്കെടുപ്പിച്ച് ‘മെഡിമീറ്റ് 2025’ സംഘടിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ നൂറില്‍പരം ജീവനക്കാര്‍ പങ്കെടുത്തു. കെഎംസിസി ആക്ടിങ് പ്രസിഡന്റ്് റഊഫ് മഷ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷനായി. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം മുന്‍ പ്രസിഡന്റ്് ഡോ.അമീര്‍ മുഖ്യപ്രഭാഷണം നടത്തി. ഐപിസി ജനറല്‍ ഡയരക്ടര്‍ അമ്മാര്‍ അലി അല്‍ കന്തരി മെഡിക്കല്‍ വിങ് ലോഗോ പ്രകാശനം ചെയ്തു. ‘മെഡിക്കല്‍ വിങ് പതിറ്റാണ്ടിലൂടെ’ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.
കെഎംസിസി ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി,മെഡിക്കല്‍ ജീവനക്കാരായ വിജേഷ്,ജാവിദ് പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാല്‍ മാവിലാടം,എംആര്‍ നാസര്‍,ഡോ.മുഹമ്മദലി,ഫാസില്‍ കൊല്ലം,ഇല്യാസ് വെന്നിയൂര്‍,മെഡിക്കല്‍ വിങ് ഭാരവാഹികളായ നിഹാസ് വാണിമേല്‍,ഷറഫുദ്ദീന് ഹംസ,മുഹമ്മദ് അബ്ദുല്‍ സത്താര്‍,ഷഹീദ് പാട്ടില്ലത്ത്,അനസ് തയ്യില്‍,ഫസലുറഹമാന്‍ വെട്ടത്തൂര്‍,മൊയ്ദീന് ബായാര്‍,സലാം പട്ടാമ്പി,മുഹമ്മദ് കമാല്‍,ഫൈസല്‍ പരി,ഷാനിദ് നടുക്കണ്ടി,മുഹമ്മദ് ഇയാസ്,മുഹമ്മദ് മനോളി,അമീര്‍ പ്രസീഡിയം നിയന്ത്രിച്ചു. മെഡിക്കല്‍ വിങ് ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് അറഫാത്ത് സ്വാഗതവും വൈസ് ചെയര്മാന് ഡോ.അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു.