
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
കലാലയ പരിസരത്തെ കോണ്‍ഗ്രീറ്റ് മൂടിയ മരുപ്പറമ്പില്‍ കൃഷിപാഠത്തിന്റെ മരതക വിത്ത് വിളയിച്ച് വിദ്യാര്‍ഥികള്‍. വിതച്ചു പരിപാലിക്കല്‍,പച്ചക്കറി വിളവെടുപ്പ്,കൂടുതല്‍ പച്ചക്കറികള്‍ നടല്‍ എന്നീ പദ്ധതികളുടെ ഭാഗമായി അബുദാബി ഇന്റര്‍നാഷണല്‍ ഇന്ത്യ ന് സ്കൂളിലെ വിദ്യാര്‍ഥികളാണ് ദേശീയ പരിസ്ഥിതി ദിനത്തില്‍ വിളവെടുപ്പ് ആഘോഷമാക്കിയത്. സുസ്ഥിര ജീവിതം, പച്ചക്കറിത്തോട്ടം,ദൈനംദിന ജീവിതത്തില്‍ സസ്യങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പതുതലമുറയില് പരിസ്ഥിതി സംരക്ഷണം വളര്‍ത്തുന്നതിനും പദ്ധതി പ്രചോദനമാകുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
‘സോ ആന്റ് സസ്റ്റൈന്‍’ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിന് സമീപം ഉപയോഗിക്കാതെ കിടന്ന കോണ്‍ക്രീറ്റ് പ്രദേശം ഇക്കോ ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ പിന്തുണയോടെ പച്ചക്കറിത്തോട്ടമാക്കി മാറ്റിയത്. വഴുതന,തക്കാളി,വെള്ളരി,കാബേജ്,ചീര,മല്ലി,മുളക്,മത്തങ്ങ,തണ്ണിമത്തന്,ലേഡിഫിംഗര്‍ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ പൂന്തോട്ടം നട്ടുപിടിപ്പിക്കുന്നതിനും നനയ്ക്കുന്നതിനും പരിപാലിക്കുന്നതിനും രംഗത്തിറങ്ങും. സുസ്ഥിര കൃഷിരീതികള്‍,ജൈവകൃഷി,ചെടികള്‍ പരിപോഷിപ്പിക്കുന്നതിന്റെ പ്രതിഫലനം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കാന്‍ ഈ പ്രയത്നം കുട്ടികളെ സഹായിക്കുന്നുവെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തി.
പുറത്തെ കൃഷി കൂടാതെ,സ്കൂളിനകത്തെ ഇടനാഴികളിലും ഹരിതാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാഭ്യാസത്തില്‍ പ്രകൃതിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതാണ് ഇവിടത്തെ മനോഹരമായ മറ്റൊരു കാഴ്ച. ഫലവൃക്ഷങ്ങള്‍,ഔഷധ സസ്യങ്ങള്‍, വിദ്യാഭ്യാസ സസ്യങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് സ്കൂളിലെ കൃഷിസ്ഥലം. സ്കൂളിന്റെ ജീവനുള്ള ലബോറട്ടറിയായി വര്‍ത്തിക്കുന്ന ഇവിടം വിദ്യാര്‍ഥികള്‍ക്ക് സസ്യങ്ങളുടെ പോഷക,ഔഷധ ഗുണങ്ങള്‍ കണ്ടെത്താനും സുസ്ഥിരതയിലും പരിസ്ഥിതി ശാസ്ത്രത്തിലും പുതിയ അനുഭവം ആര്‍ജിച്ചെടുക്കാനും സഹായകമാന്നു. സുസ്ഥിര ജീവിതത്തെക്കുറിച്ചും ജൈവ ഭക്ഷ്യ ഉത്പാദനത്തിന്റെ മൂല്യത്തെക്കുറിച്ചും പഠിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിയുമായി ബന്ധപ്പെടാനുള്ള മികച്ച അവസരമാണ് ഈ സംരംഭം നല്‍കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ.ബെനോ കുര്യന് പറഞ്ഞു. വിദ്യാര്‍ഥികളുടെ അര്‍പ്പണബോധത്തിന്റെയും പരിചരണത്തിന്റെയും ഫലമായി മൂന്നു കിലോ തൂക്കമുള്ള ജൈവ വഴുതന ഉള്‍പ്പെടെയാണ് ഇവിടെ വിളയിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂന്തോട്ടപരിപാലനം വിദ്യാഭ്യാസ ഉപാധിയായും ജീവിതമാര്‍ഗമായും സ്വീകരിക്കാന്‍ വരുംതലമുറയെ പ്രചോദിപ്പിക്കുകയാണ് ‘വിതച്ച് നിലനിര്‍ത്തുക’ എന്ന പദ്ധതി ലക്ഷ്യമിടുന്നത്. ഇത് വിദ്യാര്‍ഥികളെ അവരുടെ കുടുംബങ്ങളുമായും സമൂഹവുമായും അവരുടെ പഠനം പങ്കിടാന്‍ പ്രോത്സാഹിപ്പിക്കുകയും കൃഷിരീതികളിലും വീട്ടില്‍ ജൈവ പൂന്തോട്ട പരിപാലനത്തിലും
അവരില്‍ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.
വിദ്യാര്‍ഥികള്‍ അവരുടെ പൂന്തോട്ടത്തിന്റെ ഉടമസ്ഥതാ ബോധവും അഭിമാനവും വളര്‍ത്തിയെടുക്കുന്നതോടൊപ്പം സംഘടിത പ്രവര്‍ത്തനം,ഉത്തരവാദിത്തം,പ്രകൃതിയെ കുറിച്ചുള്ള അമൂല്യമായ പാഠങ്ങള്‍ എന്നിവ മനസിലാക്കുകയും ചെയ്യുന്നത് ആവേശകരമാണെന്നും ഡോ.ബെനോ കുര്യന് പറഞ്ഞു.
ദേശീയ പരിസ്ഥിതി ദിനത്തില്‍ നടത്തുന്ന ‘സോ ആന്റ് സസ്റ്റൈന്‍’ പച്ചക്കറി പദ്ധതിയിലൂടെ, അബുദാബി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനുള്ള കഴിവുകളും അറിവുകളും സമ്മാനിക്കുന്നതോടൊപ്പം പരിസ്ഥിതി ബോധമുള്ള പൗരന്മാരായി അവരെ വളരാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.