
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: ഈ നഗരം വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആഢംബര റിസോര്‍ട്ട് പണിയാനുള്ള ഒരുക്കത്തിലാണ് ദുബൈ. ‘തെര്‍മി ദുബൈ’ എന്ന പേരില്‍ ലോകോത്തര റിസോര്‍ട്ട് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനം ഉള്‍കൊണ്ടാണ് ദുബൈയുടെ ടൂറിസം ഭൂപടത്തില്‍ മറ്റൊരു ഐക്കണായി ‘തെര്‍മി ദുബൈ’ ഉയരുക.
ദുബൈ നഗരത്തെ ലോകത്തിലെ ഏറ്റവും മികച്ച ജീവിത സ്ഥലമാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള റോഡ് മാപ്പാണിത്. രണ്ട് ബില്യണ്‍ ദിര്‍ഹത്തിന്റെ ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 1.7 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അത്ഭുത സൗധത്തില്‍ ഒരു സംവേദനാത്മക പാര്‍ക്കും ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഉള്‍പ്പെടും. ദുബൈ സാബീല്‍ പാര്‍ക്കില്‍ പണിയുന്ന ‘തെര്‍മി ദുബൈ’ 2028ല്‍ തുറക്കും. നഗര ജൈവവൈവിധ്യവും പരിസ്ഥിതി സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സമ്പന്നമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ നൂതന പദ്ധതി പ്രതിഫലിപ്പിക്കുന്നത്. ‘തെര്‍മി ദുബൈ’ എന്ന റിസോര്‍ട്ട് ദുബൈയുടെ ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ന്റെ ഭാഗമാണ്. 100 മീറ്റര്‍ ഉയരത്തിലായിരിക്കും റിസോര്‍ട്ട് സ്ഥിതിചെയ്യുക. ശൈഖ് ഹംദാന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താമസ സ്ഥലമായി നമ്മുടെ നഗരത്തെ സ്ഥാപിക്കുക എന്നതാണ് ഈ അഭിലാഷകരമായ റോഡ് മാപ്പിന്റെ ലക്ഷ്യം.