
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ഫെബ്രുവരി 15 മുതല്‍ യുഎഇയിലെ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് പുതിയ വ്യവസായ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ ബ്രോക്കര്‍മാര്‍ വഴി ക്രയവിക്രയം നടത്തുന്നതിനു പകരം നേരിട്ട് പണം നല്‍കാം. സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) നിയന്ത്രണങ്ങള്‍ക്ക് കീഴില്‍, ഇന്‍ഷുറര്‍ക്ക് അയയ്ക്കുന്നതിന് മുമ്പ് ജനറല്‍ ഇന്‍ഷുറന്‍സിനായി (ലൈഫ്,മറൈന്‍,ഹെല്‍ത്ത് ഒഴികെ) പ്രീമിയങ്ങള്‍ ശേഖരിക്കാന്‍ ബ്രോക്കര്‍മാര്‍ക്ക് മുമ്പ് അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതിലൂടെ പേയ്മെന്റുകള്‍ നേരിട്ട് ഇന്‍ഷുറര്‍ക്ക് ലഭിക്കുമെന്നതിനാല്‍ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ലഭിക്കും. കാലതാമസത്തിന്റെയോ തെറ്റായ മാനേജ്മെന്റിന്റെയോ അപകടസാധ്യതയും കുറയ്ക്കും. ഉടന്‍ പോളിസി ഇഷ്യൂ ചെയ്യുകയും വേഗത്തിലുള്ള ക്ലെയിം പ്രോസസിങ് ഉറപ്പാക്കുകയും ചെയ്യുമെന്ന് ഇന്ഷൂറന്സ്മാര്ക്കറ്റ്.എഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അവിനാഷ് ബാബര്‍ പറഞ്ഞു.