
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
സാംസ്കാരിക, ഭാഷാ, മത വൈവിധ്യങ്ങള്‍ക്കിടയിലും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന രാജ്യമാണ് യുഎഇ എന്ന് സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാ ന്. വൈവിധ്യ ധാരകളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു, പരസ്പരം മനസിലാക്കാ ന് ശ്രമിക്കുന്നു. എല്ലാ വ്യക്തികളെയും ബഹുമാനിക്കുന്നു. യുഎഇ സാംസ്കാരിക വൈവിധ്യത്തെ വിലമതിക്കുകയും അതിലെ നിവാസികള്‍ക്കിടയില്‍ സഹിഷ്ണുത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഓരോ വ്യക്തിയും രാജ്യത്തിന്റെ വികസനത്തിന് സവിശേഷമായ കഴിവുകളും അനുഭവങ്ങളും സംഭാവന ചെയ്യുന്നുവെന്ന് അംഗീകരിക്കുകയും ചെയ്യുന്നു ശൈഖ് നഹ്യാന് കൂട്ടിച്ചേര്‍ത്തു. ഇന്നലെ അബുദാബിയില്‍ ആഗോള സഹിഷ്ണുതാ മാനവ സാഹോദര്യ സമ്മേളനത്തിന്റെ അഞ്ചാമത് പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിന്റെയും സായിദ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി അവാര്‍ഡിന്റെയും സഹകരണത്തോടെ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ബൗദ്ധിക, മത നേതാക്കള്‍ പങ്കെടുത്തു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് 2025സമൂഹത്തിന്റെ വര്‍ഷം ആയി പ്രഖ്യാപിച്ചതിന്റെ പ്രാധാന്യം ശൈഖ് നഹ്യാന് ബിന്‍ മുബാറക് എടുത്തുപറഞ്ഞു. യുഎഇയുടെ തനതായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം, സാമൂഹികമായി യോജിച്ചതും സാമ്പത്തികമായി സുസ്ഥിരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നവും സഹകരണപരവുമായ ഒരു സമൂഹത്തിനായി വ്യക്തികളെയും കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ സമീപനം പിന്തുണയ്ക്കുന്നു. ലോകമെമ്പാടുമുള്ള സമാധാനം, മനുഷ്യന്റെ അന്തസ്സ്, യോജിപ്പുള്ള സഹവര്‍ത്തിത്വം എന്നിവ ശക്തിപ്പെടുത്തുന്നതിന് നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യവും ശൈഖ് നഹ്യാന് ഉന്നയിച്ചു. 2019 ല്‍ അബുദാബിയില്‍ ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെ അംഗീകരിക്കുന്ന അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയിലും അതിനപ്പുറത്തും സമാധാനം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ പരിപാടിയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ അദ്ദേഹംഅടിവരയിട്ടു