
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: ജോര്‍ദാന്‍ ഹാഷിമൈറ്റ് രാജാവിന്റെ പ്രതിനിധിസഭ സ്പീക്കര്‍ അഹമ്മദ് അല്‍ സഫാദി അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുദൃഢവും ചരിത്രപരവുമായ സാഹോദര്യ ബന്ധത്തെ അഹമ്മദ് അല്‍ സഫാദി അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ ഘോബാഷ്,അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്മാന് ശൈഖ് ഖലീഫ ബിന്‍ തഹ്നൂന് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്,അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സെയ്ഫ് സഈദ് ഘോബാഷ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.