
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: നിലവിലെ ചാമ്പ്യന്‍ എലീന റൈബാകിനയ്ക്കെതിരെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ച് ഓന്‍സ് ജബീര്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുബാദല അബുദാബി ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി. ജബീറും റൈബാകിനയും തമ്മിലുള്ള ആറാമത്തെ മത്സരത്തിനാണ് ഇന്നലെ അബുദാബിയിലെ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഒരു സമ്പൂര്‍ണ്ണ ക്ലാസിക് മത്സരത്തില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ടൈബ്രേക്കര്‍ റൈബാക്കിനയെ തുണക്കുകയായിരുന്നു. 6-2,4-6,7-6 എന്ന സ്കോറിനാണ് ജബീറിന് മത്സരം അടിയറവ് പറയേണ്ടി വന്നത്.