
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
റിയാദ്: പ്രമുഖ ആതുര സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സഊദി അറേബ്യയില്‍ ‘മൈ ആസ്റ്റര്‍’ ആപ്പ് പുറത്തിറക്കി. റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര ഡിജിറ്റല്‍ മേളയായ ലീപ് 2025 ന്റെ വേദിയിലാണ് രാജ്യത്തെ ആരോഗ്യ പരിചരണ രംഗത്ത് പുതിയ കാല്‍വെപ്പുമായി ആസ്റ്റര്‍ രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ഫാര്‍മസി,അപ്പോയിന്മെന്റ് മാനേജ്മെന്റ്,കുറിപ്പടി,ഹോം ഡെലിവറി,വീഡിയോ പരിശോധന,ഹോം കെയര്‍ അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഈ അപ്ലിക്കേഷന്‍ വഴി ഇനി സഊദി അറേബ്യയിലും ലഭ്യമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയരക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് പറഞ്ഞു. യുഎഇയില്‍ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ ആപ്പെന്ന മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ‘മൈ ആസ്റ്റര്‍ ആപ്’ ഇതിനകം 2 ദശലക്ഷത്തിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
പ്രാദേശിക ഭാഷയിലൂടെ രോഗലക്ഷണങ്ങളെക്കുറിച്ച് സംവദിക്കാനും ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്താനും ഇതുവഴി സാധിക്കും. എഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്ററിന്റെ ശൃംഖലയിലെ വിദഗ്ധരായ സ്പെഷ്യലിസ്റ്റുകളും ആരോഗ്യ പ്രവര്‍ത്തകരും ഭാഷയുടെ പരിമിതികളില്ലാതെ രോഗികള്‍ക്ക് കൃത്യമായ വിവരണം നല്‍കും. സഊദിയിലെ ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സേവനം ഫലപ്രദമായ രീതിയില്‍ ലഭ്യമാക്കാന്‍ ഈ ആപ്പിന് സാധിക്കുമെന്നും സഊദിയിലെ ആരോഗ്യ രംഗത്ത് ഇത് വലിയ മാറ്റത്തിന് നാന്ദിയാകുമെന്നും അലിഷ മൂപ്പന് പറഞ്ഞു.അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ആസ്റ്റര്‍ സഊദിയില്‍ ഒരു ബില്യണ്‍ റിയാലിന്റെ (യുഎസ്ഡി 250 മില്യണ്‍) നിഷേപം നടത്തും.
180 ആസ്റ്റര്‍ ഫാര്‍മസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കും. നിലവിലുള്ള അസ്റ്റര്‍ സനദ് ആശുപത്രിയോടൊപ്പം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ അഞ്ച് പുതിയ ആശുപത്രികള്‍കൂടി സ്ഥാപിക്കും. കൂടാതെ 30 മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കാനും അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്ത് 4900 ത്തോളം തൊഴിലവസരങ്ങള്‍ നല്‍കാനുമുള്ള പദ്ധതിയിലാണ് തങ്ങളെന്നും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇകോമേഴ്സ് സിഇഒ നല്ല കരുണാനിധി പറഞ്ഞു.