
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
2025 അവസാനത്തോടെ 500ലധികം ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ യുഎഇ ലക്ഷ്യമിടുന്നതായി ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ ഊര്‍ജ്ജ, പെട്രോളിയം കാര്യ അണ്ടര്‍ സെക്രട്ടറി ഷെരീഫ് അല്‍ ഒലാമ പറഞ്ഞു. ലോക ഗവണ്മെന്റ് ഉച്ചകോടിയുടെ പ്രാരംഭ ദിനത്തില്‍ സംസാരിക്കവെ, യുഎഇവിയുടെ 50 ശതമാനം ഉടമസ്ഥതയിലുള്ള മന്ത്രാലയം 2024 ല്‍ രാജ്യത്തുടനീളം 100ലധികം ഇവി ചാര്‍ജറുകള്‍ സ്ഥാപിച്ചതായും വര്‍ദ്ധിച്ചുവരുന്ന ഇവി ഡിമാന്‍ഡ് നിറവേറ്റുന്നതിനായി സംവിധാനം വേഗത്തില്‍ വികസിപ്പിക്കുന്നതായും അല്‍ ഒലാമ പറഞ്ഞു.
ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കും പദ്ധതി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി സ്വകാര്യ മേഖലയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് ഒരു സംയോജിത സമീപനമാണ് ഈ സംരംഭം പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശുദ്ധമായ ഊര്‍ജ്ജ വികസനം ലക്ഷ്യമാക്കി 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊര്‍ജ്ജ ശേഷി 14 ജിഗാവാട്ടായി ഉയര്‍ത്തുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അല്‍ ഒലാമ കൂട്ടിച്ചേര്‍ത്തു.