ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ദുബൈ: 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പായ കപ്പലില്‍ കൊടുങ്ങല്ലൂരില്‍ എത്തിയ മാലിക് ബിന്‍ ദിനാറിനെയും അനുചരന്മാരെയും സന്തോഷത്തോടെ സ്വീകരിച്ച ചേരമാന്‍ പെരുമാളിന്റെ പെരുമ നിലനില്‍ക്കുന്ന പ്രദേശമാണ് മുസ്രിസ് പ്രദേശമായ കൈപ്പമംഗലമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെഎ ഹാറൂണ്‍ റഷീദ് പറഞ്ഞു. ദുബൈ കെഎംസിസി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി അബുഹൈല്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്റ്റ് 2കെ25 ല്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു.
കെഎം സീതി സാഹിബ്,മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ്,സഖാവ് എകെ ഗോപാലന്,പി.ഭാസ്ക്കരന്‍ മാസ്റ്റര്‍,എംഎന്‍. വിജയന് മാസ്റ്റര്‍ എന്നിവരുടെ തട്ടകമായിരുന്ന ഈ പ്രദേശം മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായിരുന്നു. ഈ സൗഹൃദം നിലനിര്‍ത്താന്‍ പ്രദേശത്തെ മുഴുവന്‍ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്. കെഎംസിസിയെ പോലുള്ള സംഘടനകള്‍ ഈ പ്രദേശത്തിന്റെ പൈതൃക സംരക്ഷണത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിന് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഷറഫുദ്ദീന് അധ്യക്ഷനായി. ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് ചാമക്കാല,മണ്ഡലം വനിതാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.
മുസ്്ലിംലീഗ് ജില്ലാ സെക്രട്ടറി പികെ ഷാഹുല്‍ ഹമീദ്,സാംസ്കാരിക പ്രവര്ത്തകന് ബഷീര്‍ തിക്കോടി വിശിഷ്ടാതിഥികളായിരുന്നു. സെനുദ്ദീന് (ഹോട്ട്പാക് എംഡി),സംസ്ഥാന സെക്രട്ടറിമാരായ പിവി നാസര്‍,അബ്ദുസ്സമദ് ചാമക്കാല,ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ട്രഷറര്‍ ബഷീര്‍ വരവൂര്‍,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ജില്ല ഭാരവാഹികളായ ആര്‍വിഎം മുസ്തഫ,അഷ്റഫ് കൊടുങ്ങല്ലൂര്‍,ബഷീര്‍ പെരിഞ്ഞനം,നൗഷാദ് ഇഡോട്സ്,ഹനീഫ് തളിക്കുളം,മുഹമ്മദ് അക്ബര്‍,മുന്‍ ഭാരവാഹികളായ അഷ്റഫ് കിള്ളിമംഗലം,അലി അകലാട് പ്രസംഗിച്ചു. കുട്ടികളുടെ ചിത്രരചന,കളറിങ്,ക്ലേ മോഡലിങ്,കാലിഗ്രാഫി,ഹെന്ന ഡിസൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. താങ്ക് യു ശൈഖ ഹിന്ദ് കാമ്പയിന്,ഷാജി കൈപ്പമംഗലത്തിന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം,മാസ്റ്റര്‍ മീഡിയ അവതരിപ്പിച്ച പാട്ടും പറച്ചിലും,ദറജ ബദര്‍പള്ളി അവതരിപ്പിച്ച അറബിക് ഫ്യൂഷന്‍ ഡാന്‍സും ദഫ് മുട്ടും അരങ്ങേറി.
വനിതാ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി റീന സലീം,സെക്രട്ടറി സുബി മനാഫ്,ജില്ലാ പ്രസിഡന്റ് റസിയ ഷമീര്‍,ഭാരവാഹികളായ നിസ നൗഷാദ്,റിസ്മ ഗഫൂര്‍ , ഫസീല ഷാജഹാന്,മണ്ഡലം പ്രസിഡന്റ് സഫീന ഇബ്രാഹീം,സെക്രട്ടറി ഹീരാ ഹനീഫ് പ്രസംഗിച്ചു. ചെയര്മാന് സിഎ മുഹമ്മദ് ഗസ്നി,സുധീര്‍ പള്ളിത്താനം,ജലീല്‍ കൂരിക്കുഴി,അഹദ്,ഷാഹിര്‍ പെരിഞ്ഞനം നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി മുസ്തഫ സ്വാഗതവും ബഷീര്‍ നെടുപറമ്പ് നന്ദിയും പറഞ്ഞു.