
എമിറേറ്റ്സ് റോഡില്‍ ഒരു ഭാഗം താല്കാലികമായി അടച്ചിടും
അബുദാബി: പുന്നയൂര്‍ പഞ്ചായത്ത് കെഎംസിസി ‘പാട്ടും പറച്ചിലും’ കുടുംബ പ്രവര്‍ത്തക സംഗമം മുസഫ പിക്നിക് ഫൈവ് പാര്‍ക്കില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് മുജീബ് റഹ്മാന് ഇടയൂര് അധ്യക്ഷനായി. വൈകുന്നേരം ആറു മണി മുതല്‍ രാത്രി 11 മണി വരെ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെകെ ഹംസക്കുട്ടിയെയും മുസ്ലിം യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് മന്ദലാംകുന്നിനെയും ആദരിച്ചു. ഇരുവര്‍ക്കും റഷീദ് പട്ടാമ്പി മൊമെന്റോ നല്കി. കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി പിവി ജലാലുദ്ദീന്‍,വൈസ് പ്രസിഡന്റുമാരായ ശിഹാബ് കപ്പാരത്ത്,നസീര്‍ വാട്ടേക്കാട്,ജലീല്‍ കാര്യടത്ത്,ട്രഷറര്‍ പിഎം ഹൈദരലി,സെക്രട്ടറി ഹക്കിം റഹ്മാനി,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എജ്യൂക്കേഷന്‍ സെക്രട്ടറി ഹാഷിം ഒരുമനയൂര്‍,മണ്ഡലം കെഎംസിസി പ്രസിഡന്റ് ഫൈസല്‍ കടവില്‍,വൈസ് പ്രസിഡന്റ് കെ.ശാഹുല്‍ ഹമീദ്,ജനറല്‍ സെക്രട്ടറി വിഎം കബീര്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഭാരവാഹികളായ പിഎം അബൂബക്കര്‍,റഹീം ഷാ,ഹാഷിം അവിയൂര്‍ നേതൃത്വം നല്കി. ആക്ടിങ് ജനറല്‍ സെക്രട്ടറി എന്‍കെ മുനീര്‍ സ്വാഗതവും ട്രഷറര്‍ ഡോ.ശറഫുദ്ദീന്‍ ബദര്‍പ്പള്ളി നന്ദിയും പറഞ്ഞു.