
വോട്ടര്‍ പട്ടിക: ആധാറും പരിഗണിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
അബൂദാബി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിനും മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണും ഉദുമ മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറിയുമായ അനീസ മന്‍സൂര്‍ മല്ലത്തിനും അബൂദാബിയില്‍ സ്വീകരണം നല്കി. 1995-2010 വരെയുള്ള എംഎസ്എഫുകാരുടെ കാസര്‍കോട് ജില്ലാതല പ്രഥമ കൂട്ടായ്മ ‘ഓര്‍മകളിലെ എംഎസ്എഫ്’ ആണ് സ്വീകരണമൊരുക്കിയത്.
അനീസ് മാങ്ങാട്,പികെ അഷ്റഫ്,ഹനീഫ് മാങ്ങാട്,അസീസ് ആറാട്ടുകടവ്,നൗഷാദ് മിഅ്റാജ്, സയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി,നജീബ് പീടികയില്‍,നാസര്‍ കോളിയടുക്കം,ആബിദ് നാലാംവാതുക്കല്,ഇര്‍ഷാദ് മുളിയാര്‍,ഹാഷിര്‍ ദേലംപാടി പ്രസംഗിച്ചു. മന്‍സൂര്‍ മല്ലത്തും അനീസ മന്‍സൂര്‍ മല്ലത്തും സ്വീകരണത്തിന് നന്ദി പറഞ്ഞു. കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന് ചേക്കു ഹാജിയും ശരീഫ് ബാവിക്കരയും ചേര്‍ന്ന് ഷാള്‍ അണിയിച്ചു.