
എമിറേറ്റ്സ് റോഡില്‍ ഒരു ഭാഗം താല്കാലികമായി അടച്ചിടും
ദുബായ്: കാസര്‍കോട് മണ്ഡലം കെഎംസിസി 23ന് രാത്രി 8 മണിക്ക് അബു ഹൈല്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ അഹ്ലന് റമസാന്‍ പ്രഭാഷണത്തിന്റെ പോസ്റ്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടിക്ക് നല്കി പ്രകാശനം ചെയ്തു. വിശുദ്ധ റമസാന്‍ മാസത്തി ല്‍ സ്രഷ്ടാവിന്റെ പ്രീതിക്കായി പുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദാനധര്‍മങ്ങള്‍ക്കും സമയം കണ്ടെത്തണമെന്ന് യഹ്യ പറഞ്ഞു. വെല്‍ഫിറ്റ് മനാറില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി സ്വാഗതവും സെക്രട്ടറി ഷുഹൈല്‍ കോപ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക,പിഡി നൂറുദ്ദീന്‍,സിദ്ദീഖ് ചൗക്കി,മണ്ഡലം ഭാരവാഹികളായ തല്‍ഹത്ത് തളങ്കര,സിനാന് പങ്കെടുത്തു.