ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

കുവൈത്ത് സിറ്റി: രാജ്യത്തെ മൊത്തം ജനസംഖ്യ 4,987,826 പേരിലെത്തിയതായി കണക്കുകള്‍. 2024 അവസാനത്തോടെയുള്ള കണക്കുകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് പുറത്തുവിട്ടത്. 15 വയസിന് താഴെയുള്ള ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 17 ശതമാനം ആണ്. 15 മുതല്‍ 64 വയസ് വരെ പ്രായമുള്ളവര്‍ മൊത്തം ജനസംഖ്യയുടെ 80 ശതമാനമാണ്. 65 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ മൂന്ന് ശതമാനം മാത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ കുവൈത്തികളുടെ ശതമാനം 31ല്‍ എത്തി. മൊത്തം കുവൈത്തികളില്‍ 51 ശതമാനം സ്ത്രീകളും 49 ശതമാനം പുരുഷന്മാരുമാണെന്നും സ്ഥിതി വിവര കണക്കില്‍ വ്യക്തമാക്കുന്നു. കുവൈത്തികളല്ലാത്തവരുടെ ഏറ്റവും ഉയര്‍ന്ന രാജ്യക്കാരില്‍ മൊത്തം ജനസംഖ്യയുടെ 20 ശതമാനവുമായി ഇന്ത്യക്കാര്‍ ആണ് ഒന്നാമത്. 13 ശതമാനവുമായി ഈജിപ്ത് ആണ് രണ്ടാമത്.


