
എമിറേറ്റ്സ് റോഡില്‍ ഒരു ഭാഗം താല്കാലികമായി അടച്ചിടും
അബുദാബി: റിവേര ഡ്രിങ്കിങ് വാട്ടര്‍ വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മങ്കട മണ്ഡലം കെഎംസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ് 3യില്‍ പാസ്ക് മൂര്‍ക്കനാട് ജേതാക്കളായി. വാഹദ് കരക്ക് അബുദാബി റണ്ണറപ്പായി. അല്‍ റബീഹ് സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ടൂര്‍ണമെന്റില്‍ 12 ടീമുകള്‍ അണിനിരന്നു. മികച്ച പ്ലെയറായി പാസ്ക് മൂര്‍ക്കനാടിലെ ഷറഫുവിനെയും മികച്ച ഗോള്‍ കീപ്പറായി വാഹദ് കരക്കിലെ ഷാഫിയെയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കളിയാടന്‍ ഉദ്ഘാടനം ചെയ്തു. നൂറുല്ല കൂട്ടിലങ്ങാടി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി,ജില്ലാ നേതാക്കളായ അഷ്റഫലി കോട്ടക്കല്‍,ബഷീര്‍ വറ്റലൂര്‍,കുഞ്ഞിപ്പ മോങ്ങം,മുനീര്‍,ഹസന്,ഷാഹിദ്,സാല്‍മി,ഷാഹിര്‍,സമീര്‍,സിറാജ്,സൈദ് മുഹമ്മദ്,ഇക്ബാല്‍ റിവേര വാട്ടര്‍,റസീക് റിവേര,അന്‍വര്‍ റിവേര,ഫായിസ് അഹല്യ മെഡിക്കല്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
സലാം പഴേടത്ത്,ഹനീഫ തയ്യില്‍,ഇസ്മായില്‍,സമീര്‍ വെങ്കിട്ട,റിയാസ്,ഹബീബ്,ഉമര്‍ എന്‍പി, ഷഫീഖ് വാഫി,ശുകൂര്‍,മഹ്റൂഫ്,മുനാസ്,ഷാനവാസ്,ഫസ്ലു,സല്മാന്,അബ്ദുറഹ്മാന്,നാസര്‍,ജാഫര്‍,ജഫാര്‍ തറയില്‍ കളി നിയന്ത്രിച്ചു. അഷ്റഫലി പാങ്ങ് സ്വഗതവും നൗഫല്‍ കൂട്ടിലങ്ങാടി നന്ദിയും
പറഞ്ഞു.