
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
പ്രവാസികള്‍ക്ക് ‘പ്രോസ്പെര’ എന്ന പേരില്‍ പുതിയ സേവിംഗ്സ് അക്കൗണ്ട് പുറത്തിറക്കി ഫെഡറല്‍ ബാങ്ക്. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസും ഡെബിറ്റ് കാര്‍ഡ് സ്പെന്‍ഡിംഗ് റിവാര്‍ഡ് പോയിന്റുകളും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ എന്‍ആര്‍ഐ സേവിംഗ്സ് അക്കൗണ്ട്. പുതുതായി ചുമതലയേറ്റെടുത്ത ശേഷം ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമായ കെ.വി.എസ് മണിയന് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹവുമായി ഫെഡറല്‍ ബാങ്കിനുള്ള സുദൃഢമായ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റു അക്കൗണ്ടുകളില്‍ നിന്നും നേരിട്ടും നാട്ടിലെ സേവിംഗ്സ് അക്കൗണ്ടുകളിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് പലപ്പോഴും സുരക്ഷാപ്രശ്നവും അക്കൗണ്ട് മരവിപ്പിക്കല്‍ നടപടികളും നേരിടാറുണ്ട്. പുതിയ എന്‍ആര്‍ഐ സേവിംഗ്സ് അക്കൗണ്ട് എടുക്കുന്നതോടെ ഇത്തരം ആശങ്കകള്‍ ഇല്ലാതാവും. പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങള്‍ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറല്‍ ബാങ്കെന്ന് കെ വി എസ് മണിയന് പറഞ്ഞു. ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റന്‍സിന്റെ അഞ്ചിലൊന്നും ഫെഡറല്‍ ബാങ്ക് വഴിയാണെന്നത് പ്രവാസിസമൂഹവും റെമിറ്റന്‍സ് പങ്കാളികളും ബാങ്കില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് നിദര്ശനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ ഫെഡ്മൊബൈല്‍ വഴി പ്രവാസികള്‍ക്ക് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സ്കീം അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് ഹെഡുമായ ഇക്ബാല്‍ മനോജ് നിര്‍വഹിച്ചു. ഈ സൗകര്യമുപയോഗിച്ച് പ്രവാസികള്‍ക്ക് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താവുന്നതാണ്. അബുദാബി ചീഫ് റെപ്രസന്റേറ്റീവ് ഓഫീസര്‍ അരവിന്ദ് കാര്ത്തികേയന്, ദുബൈ ചീഫ് റെപ്രസെന്റേറ്റീവ് ഓഫീസര്‍ ഷെറിന് കുര്യാക്കോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.