
ഫുജൈറയില്‍ നേരിയ ഭൂചലനം; നാശ നഷ്ടങ്ങളില്ല
ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും
ഡബ്ലിയു.എം.ഒ ദുബൈ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എം.എ മുഹമ്മദ് ജമാല്‍ അനുസ്മരണം-സ്മരണീയം-2025 പരിപാടി നാളെ (16ന്) വൈകുന്നേരം 6 മണിക്ക് ദുബൈ വിമന്‍സ് അസോസിയേഷന് ഹാളില്‍ നടക്കും. വയനാട്ടിലെ വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ സമുന്നത വ്യക്തിത്വവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.എ മുഹമ്മദ് ജമാലിന്റെ ഒന്നാം ചരമ വാര്‍ഷിക സ്മരണാര്‍ത്ഥമാണ് പരിപാടിയെന്ന് ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി മജീദ് മടക്കിമല, ട്രഷറര്‍ അഡ്വ.മുഹമ്മദലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ആധ്യാത്മിക പണ്ഡിതനും പ്രഭാഷകനുമായ സ്വാമി ആത്മദാസ് യമി, മുനീര്‍ ഹുദവി വിളയില്‍, ഡബ്ല്യൂ.എം.ഒ ഐ.ജി ആര്‍ട്സ് ആന്റ് സയന്‍സ് ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ടി അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാഭ്യാസ സാംസ്കാരിക വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
വയനാടിന്റെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച സമുജ്ജ്വല വ്യക്തിത്വമായിരുന്ന എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ പുരസ്കാരം ചടങ്ങില്‍ പ്രഖ്യാപിക്കും. അദ്ദേഹത്തിന്റെ പേരിലുള്ള ഡബ്ല്യൂ.എം.ഒ ഐ.ജി ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രഖ്യാപനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഷൈജല്‍ കല്‍പ്പറ്റ, പിടികെ സയ്യിദ്, അസീസ് സുല്‍ത്താന്‍, നബീല്‍ നര്ഗോലി, വി.പി നൗഷാദ്, ഹനീഫ ചെങ്ങോട്ടേരി, രഹ്നാസ് യാസീന്‍, അസ്ബുദീന്‍, കെപിഎ സലാം, സാദിഖ് ബാലുശ്ശേരി, അന്‍വര്‍ ഷാദ്, ഹനീഫ് കല്ലാട്ടില്‍, ബഷീര്‍ ബ്ലൂ മാര്‍ട്ട് എന്നിവരും സംബന്ധിച്ചു.