
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
സത്വയില് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ ലാന്‍ഡ് ഡിപാര്‍ട്ട്മെന്റ് സിഇഒ മാജിദ് സഖര്‍ അല്‍മറി,
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ദുബൈയിലെ 28-മത്തെതും യുഎഇയിലെ 112-മത്തെതുമാണ് സ്ത്വ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. സത്വ, ജാഫിലിയ, ജുമൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള താമസക്കാര്‍ക്ക് സൗകര്യപ്രദമായ വിധത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. 62,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫ്രഷ് മാര്‍ക്കറ്റും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുമുണ്ട്. ഗ്രോസറി, ബേക്കറി, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഐടി ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇ കൊമേഴ്സ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനകം നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്റെ 23-മത്തെ സ്റ്റോറാണ് ഇതെന്ന് എം.എ യൂസഫലി പറഞ്ഞു. ദുബൈയില്‍ നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉടനെ ആരംഭിക്കും. ജെ.എല്‍.ടി, നാദ് അല്‍ ഹമ്മര്‍, ദുബൈ എക്സ്പോ സിറ്റി, ഊദ് അല്‍ മുതീന എന്നിവിടങ്ങളിലാണിത്. ഇത് കൂടാതെ ഖോര്ഫക്കാന്, ഗലീല, സെയോഹ് ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു. സിഇഒ; സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലീം, ദുബൈ റീജിയണല്‍ ഡയറക്ടര്‍ തമ്പാന് പൊതുവാള് എന്നിവരും സംബന്ധിച്ചു.