
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ദുബൈയില്‍ ശീതീകരിച്ച 40 കേന്ദ്രങ്ങള്‍ വരുന്നു
ദുബൈ: ദുബൈയിലെ പ്രധാന സ്ഥലങ്ങളില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് 40 ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് ആര്‍ടിഎ. ഓരോ കേന്ദ്രത്തിലും 10 വീതം റൈഡര്‍മാര്‍ക്ക് ഓരേ സമയം വിശ്രമിക്കാം. വേനല്‍ക്കാലങ്ങളില്‍ ഈ വിശ്രമസ്ഥലങ്ങള്‍ റൈഡര്‍മാര്‍ക്ക് ഉപകാരപ്പെടുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. വിശ്രമ സ്ഥലത്തിന് സമീപത്ത് ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകരവും ഒരുക്കിയിട്ടുണ്ട്. നഗരത്തില്‍ 2,535 കമ്പനികളിലായി 46,600 ഡെലിവറി റൈഡര്‍മാര്‍ ഉണ്ടെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. ഹസ്സ സ്ട്രീറ്റ്, ബര്‍ഷ ഹൈറ്റ്സ്, അല്‍ ബര്‍ഷ, അല്‍ കറാമ, റിഗ്ഗ അല്‍ ബുതീന്‍, ഉമ്മുസുഖീം, ജുമൈറ, ദി ഗ്രീന്‍സ്, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.