
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
ഗള്‍ഫ് ചന്ദ്രിക
കഴിഞ്ഞയാഴ്ച ദുബൈയില്‍ സമാപിച്ച ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രത്തലവന്മാര്, പ്രധാനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഉന്നതതല സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ സന്ദര്‍ശിച്ചു. മഡഗാസ്കര്‍ റിപ്പബ്ലിക് പ്രസിഡന്റ് ആന്‍ഡ്രി രാജോലിന; എല്‍ സാല്‍വഡോര്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് ഫെലിക്സ് ഉല്ലോവ; ലാവോസ് പ്രധാനമന്ത്രി സോനെക്സേ സിഫാന്‍ഡോണ്‍; ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന പ്രസിഡന്‍സി ചെയര്‍വുമണ്‍ സെല്‍ജ്ക സിവിജാനോവിച്ച് എന്നിവര്‍ വിശിഷ്ടാതിഥികളില്‍ ഉള്‍പ്പെടുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി അറിയപ്പെടുന്നതും ‘ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം’ എന്ന് വാഴ്ത്തപ്പെട്ടതുമായ വാസ്തുവിദ്യാ അത്ഭുതം ഔദ്യോഗിക പ്രതിനിധികള്‍ ആസ്വദിച്ചു. ആഗോള ബൗദ്ധികവും വിജ്ഞാനാധിഷ്ഠിതവുമായ സംവാദങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മ്യൂസിയത്തിന്റെ പങ്കിനെക്കുറിച്ചും, മനുഷ്യരാശിയുടെ പ്രയോജനത്തിനായി വിവിധ മേഖലകളിലുടനീളമുള്ള ഭാവി പ്രവണതകളും പരിവര്‍ത്തനങ്ങളും മ്യൂസിയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും അവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.