
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
2024 വര്‍ഷത്തില്‍ തൊഴിലില്ലായ്മ നഷ്ടപരിഹാരമായി വിതരണം ചെയ്ത ആകെ തുക 114 മില്യണ്‍ ദിര്‍ഹം കവിഞ്ഞതായി യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ നഷ്ടമുണ്ടായാല്‍ ഇന്‍ഷൂര്‍ ചെയ്ത വ്യക്തികള്‍ക്ക് താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കുക, ഈ കാലയളവില്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുതിയ തൊഴില്‍ കണ്ടെത്തുന്നതുവരെ സാമൂഹിക സംരക്ഷണവും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള 2022 ലെ ഫെഡറല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രാലയത്തിലെ തൊഴില്‍ സംരക്ഷണത്തിനായുള്ള ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ദലാല്‍ സയീദ് അല്‍ ഷെഹി പറഞ്ഞു.
തൊഴിലില്ലായ്മ തിയ്യതി മുതല്‍ പരമാവധി മൂന്ന് മാസത്തേക്ക് ഇന്ഷൂര്ര് ചെയ്ത ശമ്പളത്തിന്റെ 60 ശതമാനമാണ് നഷ്ടപരിഹാരം നല്‍കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ഇന്‍ഷൂര്‍ ചെയ്ത വ്യക്തിയുടെ മുഴുവന്‍ തൊഴില്‍ കാലയളവിലും ഈ സ്കീമിന് കീഴിലുള്ള മൊത്തം കവറേജ് 12 മാസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികളില്‍ 83 ശതമാനവും 2024 അവസാനത്തോടെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വന്നതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴില്‍ നഷ്ടമുണ്ടായാല്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതാണ് നൂതന തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി. അവരുടെ തൊഴില്‍ കരാറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. തൊഴിലില്ലായ്മ തീയതി മുതല്‍ തൊഴിലാളിക്ക് പുതിയ ജോലി ലഭിക്കുന്നത് വരെ മൂന്ന് മാസം വരെ ഈ കവറേജ് നല്‍കുക. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാര്‍ക്ക് അവരുടെ ഇന്‍ഷൂറന്‍സ് ദാതാവുമായി അധിക ആനുകൂല്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നുവെന്നും മന്ത്രാലയം വിശദീകരിച്ചു. വിതരണം ചെയ്ത നഷ്ടപരിഹാര തുക മറ്റ് അവകാശങ്ങളെയോ ആനുകൂല്യങ്ങളെയോ ബാധിക്കില്ല. 2022 ലെ ഫെഡറല്‍ ഡിക്രിനിയമ നമ്പര്‍ 13 ലെ വ്യവസ്ഥകള്‍ യുഎഇ പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെയും ഫെഡറല്‍ സര്‍ക്കാര്‍ മേഖലയിലെയും എല്ലാ ജീവനക്കാര്‍ക്കും ഈ ഇന്‍ഷൂറന്‍സ് ബാധകമാണ്. നിക്ഷേപകര്‍ (സ്വന്തം കമ്പനികളില്‍ ജോലി ചെയ്യുന്ന ബിസിനസ്സ് ഉടമകള്‍), വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ള വ്യക്തികള്‍, പെന്ഷന് ലഭിക്കുന്ന വിരമിച്ചവര്‍, വീണ്ടും ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവരുള്‍പ്പെടെ ചില വിഭാഗങ്ങളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2024ല്‍ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്ന് 10,500 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിച്ചതായി മന്ത്രാലയം അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, തൊഴില്‍ നഷ്ടപ്പെട്ട കാലയളവില്‍ ഈ വ്യക്തികള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം ലഭിച്ചു.