
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
വികസനരംഗത്തും ഭരണവിമകവിന്റെ മേഖലകളിലും ലോകത്ത് ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച യുഎഇ അഴിമതി വിമുക്തതയിലും മുന്നിട്ട് നില്ക്കുന്നു. ഇവിടെ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമെന്ന പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. മിഡില്‍ഈസ്റ്റ്, വടക്കനാഫ്രിക്ക മേഖല(മെന)യില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമെന്ന അഭിമാനകരമായ നേട്ടമാണ് ഇമാറാത്ത് നേടിയിരിക്കുന്നത്. ലോക രാജ്യങ്ങളിലെ അഴിമതി തുറന്നുകാട്ടുന്നതിനായി ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍’ എന്ന കൂട്ടായ്മ പുറത്തിറക്കുന്ന ‘കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്സ് 2024’ല്‍ ആഗോളതലത്തില്‍ 23-ാം സ്ഥാനത്തെത്താനും രാജ്യത്തിന് സാധിച്ചു. സേവനങ്ങളുടെ ഡിജിറ്റലൈസേഷനില്‍ യുഎഇ കാണിക്കുന്ന താല്പര്യത്തെയും ജാഗ്രതയെയും റിപ്പോര്‍ട്ട് പ്രത്യേകം പ്രശംസിക്കുന്നുമുണ്ട്. യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ് സ്ട്രാറ്റജി 2025-ന്റെ വിജയ മാനദണ്ഡങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. ഉപയോക്തൃ സംതൃപ്തി പരമാവധി ഉറപ്പാക്കി പൗരന്മാര്ക്കിടയിലെ അസമത്വം കുറക്കാന്‍ സഹായിക്കുന്നതുമാണെന്നും ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലി’ന്റെ മിഡില്‍ ഈസ്റ്റ്, വടക്കെ ആഫ്രിക്ക മേഖലയുടെ ഉപദേഷ്ടാക്കളായ മാനുവല്‍ പിരിനോയും കിന്ഡ ഹട്ടറും പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പഠനത്തില്‍ 100 ല്‍ 68 പോയിന്റ് യു.എ.ഇ നേടിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും അടുത്ത സ്ഥാനം 64 പോയിന്റുമായി ഇസ്രാഈലിന് ലഭിച്ചു. മേഖലയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച രാജ്യം 12 പോയിന്റുമായി സിറിയയാണ്. യമനും ലിബിയയും 13 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ആഗോള തലത്തില്‍ പട്ടികയില്‍ 90 മാര്‍ക്കുമായി ഡെന്മാര്ക്കാണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, ലക്സംബര്‍ഗ് എന്നിവയാണ് പിന്നാലെയുള്ളത്.
യുഎഇ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ നടപക്രമങ്ങള്‍ എളുപ്പമാക്കിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ മികച്ചതും മോശമായതുമായ മുന്ന് വകുപ്പുകളുടെ പട്ടിക കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു. ഇത്തരം സംവിധാനങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ഡിജിറ്റല്വല്കരണത്തോടൊപ്പം രാജ്യത്തെ സേവനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യ സമ്പൂര്‍ണ എഐ-വത്കൃത ഭരണകൂടമാകാന്‍ അബുദാബി തയാറെടുക്കുകയാണ്. രണ്ടുവര്‍ഷത്തിനകം അബുദാബിയിലെ മുഴുവന്‍ സര്‍ക്കാര്‍ നടപടികളും നൂറ് ശതമാനം ഡിജിറ്റലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ ഡിജിറ്റല്‍ നയവും എമിറേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസേവനം കൂടുതല്‍ സുതാര്യമാക്കാനും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനും ലക്ഷ്യമിട്ട് ഏകീകൃത ഡിജിറ്റല്‍ എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് നടപ്പാക്കുമെന്നും വെളിപ്പെടുത്തിയിരുന്നു. 2023ല്‍ യുഎഇയിലെ ഉപഭോക്തൃ സംതൃപ്തി റേറ്റിങ് അനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ചതും മോശവുമായ സര്‍ക്കാര്‍ സേവനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പുതിയ പട്ടികയില്‍ നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നിവയാണ് മികവില്‍ മുന്നിട്ടുനില്ക്കുന്ന മൂന്ന് സര്‍ക്കാര്‍ വകുപ്പുകളായത്. ബ്യൂറോക്രസിയെ തടയാനുള്ള ശ്രമങ്ങളില്‍ ഏറ്റവും മികവ് ഈ വകുപ്പുകള്‍ പുലര്‍ത്തിയിരുന്നു